പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാമിന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ്

0 318

അടൂർ: മണക്കാല ഫെയ്ത്ത്‌ തീയോളജിക്കൽ സെമിനാരി അധ്യാപകനും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡന്റുമായ, മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ പാസ്റ്റർ ടി.ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്രീയ വിശ്വവിദ്യാലയത്തിൽ നിന്ന് (Central University of Kerala) ഭാഷാ ശാസ്ത്രത്തിൽ (Linguistics and Language Technology) ഡോക്ടറേറ്റ് നേടി. 2001 ലെ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി (B.th) ഗ്രാജുവേറ്റാണ്. അട്ടപ്പാടിയിലെ ദ്രാവിഡ ഭാഷകളിലെ കേന്ദ്രവൽക്കരിക്കപ്പെട്ട സ്വരങ്ങളും അവയുടെ ശ്രവണശബ്ദശാസ്ത്രപരവും, ചരിത്രപരവും, അക്ഷരങ്ങളെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളും (Centralised vowels in Dravidian languages of Attappady: acoustic, historical and orthographic perspectives) എന്ന ഉപശീർഷകത്തിലാണ് ഗവേഷണം നടത്തിയത്.

ഇപ്പോൾ കുടുംബമായി ബാംഗ്ലൂരിൽ താമസിച്ചുകൊണ്ട് നിർമാൺ സൊസൈറ്റി എന്ന സംഘടനയോടൊപ്പം ചേർന്ന് ഇന്ത്യയിലെ പിന്നോക്ക ഭാഷാവിഭാഗങ്ങളുടെ ഇടയിൽ സാക്ഷരതാ പ്രവർത്തനം, നിഘണ്ടു നിർമ്മാണം എന്നിങ്ങനെയുള്ള ഭാഷാവികസന പ്രവർത്തനങ്ങൾക്കും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി വരുന്നു. ഭാര്യ ബ്ലെസ്സിയും ഭാഷാശാസ്ത്രത്തിൽ ബിരുതാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇവർക്ക് മൂന്ന് മക്കളുമുണ്ട്.

Advertisement

You might also like
Comments
Loading...