ചർച്ച് ഓഫ് ഗോഡ്, വെബിനാർ: ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും ജൂൺ 9 ന്

0 445

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9.00 വരെ ഓൺലൈനിൽ നടത്തപ്പെടുന്നു. ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത പ്രഭാഷകനും സംവാദകനുമായ ജെയ്സ് പാണ്ടനാട് സംസാരിക്കുന്നു.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ്റെ പ്രസക്തി, 80:20 അനുപാതവും ഹൈക്കോടതി വിധിയും, ഇന്നലെ കാശ്മീർ, ഇന്ന് ലക്ഷ ദ്വീപ്, നാളെ എവിടെ..?, പരിവർത്തിത ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ: പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ ഉപ പ്രമേയങ്ങളും ചർച്ച ചെയ്യപ്പെടും. റീജിയൺ ഓവർസിയർ റവ: എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം നിർവഹിക്കും. മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ സണ്ണി പി. ജോയി, ദൂതൻ മാസിക ചീഫ് എഡിറ്റർ പാസ്റ്റർ ജോമോൻ മാത്യു എന്നിവർ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...