ആഗോള മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17- 19 തീയതികളിൽ

0 361

കോട്ടയം: ആഗോള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ നടക്കും. ദിവസവും വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിൽ ആണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂൺ 17 ന്  പവർവിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കോൺഫ്രൻസ് കോർകമ്മിറ്റി ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസ് അദ്ധ്യക്ഷനാകും. മലയാളി പെന്തെക്കോസ്ത് പ്രവർത്തകർ നേതൃത്വം നല്കുന്ന വിവിധ എഴുത്തുകാരുടെ സംഘടനകളും മീഡിയ പ്രവർത്തകരും എഴുത്തുകാരും സംയുക്തമായി നേതൃത്വം നല്കുന്ന ഈ കോൺഫ്രൻസിൽ വിവിധ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യും.

വിവിധ സെഷനുകളിൽ ഫാദർ ബോബി ജോസ് കട്ടിക്കാട്, ഡോ. തോംസൺ കെ. മാത്യു, ഡോ. ജോർജ് ഓണക്കൂർ, പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ സംസാരിക്കും.
മുൻനിര മാധ്യമപ്രവർത്തകരായ സി.വി.മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ റോയി വാകത്താനം, സാംകുട്ടി ചാക്കോ നിലമ്പൂർ, കെ.എൻ റസ്സൽ, ജോർജ് മത്തായി സി.പി.എ, ഫിന്നി പി. മാത്യു, വിജോയ് സക്കറിയ എന്നിവർ അനുഭവങൾ പങ്കിടും. പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ സാം ടി. മുഖത്തല എന്നിവർ അദ്ധ്യക്ഷത വഹിക്കും. ഡോ. ബ്ലസൻ മേമന, ഇവാ. സാംസൺ കോട്ടൂർ, ഇവാ. കൊച്ചുമോൻ അടൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. വിവിധ സഭാ നേതാക്കന്മാരും ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
സജി മത്തായി കാതേട്ട്: +91 94473 72726 (IND),
ഷിബു മുള്ളംകാട്ടിൽ: +971 50 354 0676 (UAE),
സാം കണ്ണമ്പള്ളി: +1267 515 3292 (US).

Advertisement

You might also like
Comments
Loading...