സീയോൻ പി.വൈ.പി.എ. (വെള്ളിയറ) യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തുന്നു

0 242

റാന്നി: സീയോൻ വെള്ളിയറ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ക്രിസ്തിയ സഭാവിഭാഗ വ്യത്യാസമില്ലാതെ 15 നും 50 നും വയസ്സിനിടയിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ജൂൺ 10.

1, 2 ശമുവേൽ, നെഹെമ്യാവ്, യെശയ്യാ പ്രവചനം, എഫെസ്യ ലേഖനം, തിമൊഥെയോസിന്റെ 1, 2 ലേഖനങ്ങൾ എന്നീ പുസ്‌തകങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. വാട്ട്സ് ആപ്പിലൂടെ നടക്കുന്ന ആദ്യ
രണ്ടു പ്രാഥമിക റൗണ്ടുകളിൽ (Preliminary 1&2) വിജയിക്കുന്ന 5 പേരായിരിക്കും ഗ്രാൻഡ് ഫിനാലെയിൽ (സൂമിൽ നടത്തും) വിവിധ റൗണ്ടുകളിൽ മാറ്റുരക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ പേര്, സ്ഥലം, സഭയുടെ പേര്, വയസ്സ്, വാട്സ്ആപ്പ് നമ്പർ എന്നിവ താഴെ തന്നിരിക്കുന്ന നമ്പറുകളിൽ വാട്സ്ആപ്പ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
+91 86061 90016, +91 95442 68967, +91 96005 31570.

Advertisement

You might also like
Comments
Loading...