കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ദേശത്തിന്റെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥന മെയ് 29 ശനിയാഴ്ച

0 301

കോട്ടയം: നമ്മുടെ നാട് കടന്നുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ നടുവിൽ ദേശത്തിനും ദൈവ ജനത്തിനും ദൈവദാസന്മാർക്കും വേണ്ടിയുള്ള സൗഖ്യത്തിനായി കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ മൂവ്മെന്റ് കേരളത്തിലെ 14 ജില്ലകളെയും ഏകോപിപ്പിച്ചുകൊണ്ട് മെയ് 29 ശനിയാഴ്ച 16 മണിക്കൂർ പ്രാർത്ഥന നടത്തുന്നു. രാവിലെ 6.00 മണി മുതൽ രാത്രി 10.00 മണി വരെ സുമിലൂടെ ഓരോ ജില്ലകൾക്കും പ്രത്യേകം സമയം വേർതിരിച്ച് പ്രാർത്ഥന തുടർമാനം നടക്കുന്നതായിരിക്കും.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി അനേകം ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥനയിൽ ഒന്നിക്കുന്നതാണ്. ഓരോ രണ്ടു മണിക്കൂർ വീതമുള്ള പ്രാർത്ഥനയിൽ 15 മിനിറ്റ് വേർതിരിച്ച് കേരളത്തിലെ സഭാനേതൃത്വത്തിൽ ഉള്ള ദൈവദാസന്മാർ വചനം സംസാരിക്കും. ആത്മ നിറവുള്ള അഭിഷിക്തർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
Pr. J. Wilson (+9194470 60061),
Pr. Benny Joseph Mallappally (+91 99614 44020),
Pr. Jose Vengoor (+91 94000 39222),
Pr. George Varghese (+91 99466 40871).

Advertisement

You might also like
Comments
Loading...