ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം രണ്ടാം ദിവസം

0 418

കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം രണ്ടാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ, ലോറികൾ, ആംബുലൻസുകൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് രണ്ടാം ദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. എം സി റോഡിൽ കുറുവിലങ്ങാട് ടൗണിൽ എത്തിയാണ് സിഎ അംഗങ്ങൾ പൊതിച്ചോറുകൾ വിതരണം ചെയ്തത്. സെക്ഷൻ സി എ കമ്മിറ്റി അംഗങ്ങളായ ബിനീഷ് ഏറ്റുമാനൂർ, ബേബി മാത്യു എന്നിവരും കുറവിലങ്ങാട് സെക്ഷൻ സി എ അംഗങ്ങളും പങ്കെടുത്തു.

Advertisement

You might also like
Comments
Loading...