കൊവിഡാനന്തര സഭാകാലത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനിയുടെ വെബിനാർ മെയ് 22 ന്

0 393

കൊവിഡനന്തര സഭാകാലത്തെ കുറിച്ചും ദൗത്യത്തെപ്പറ്റിയും ചർച്ച ചെയ്യുന്നതിന് പൊതു വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനി. കോവിഡിനു ശേഷമുള്ള സഭാ പ്രവർത്തനങ്ങളുടെ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ് മുഖ്യ ഉദ്ദേശം. 2021 മെയ് 22 ശനി വൈകിട്ട് 8.00 മുതൽ 9.30 വരെയാണ് വെബിനാർ സമയം. കോവിഡാനന്തര കാലത്തെ സഭയും ദൗത്യവും സംബന്ധിച്ച ഉൾക്കാഴ്ചകൾ പങ്കുവെയ്ക്കുന്ന ഈ ചർച്ചയ്ക്ക് പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ജോൺ കെ. മാത്യു, എബി പി.മാത്യു, വി.പി ഫിലിപ്പ്, ജെയ്സ് പാണ്ടനാട്, ഫിന്നി മാത്യു തുങ്ങിയവർ നേതൃത്വം നൽകുന്നു. മാധ്യമ പ്രവർത്തകൻ ഷാജൻ ജോൺ ഇടയ്ക്കാട് മോഡറേറ്ററായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 99462 06781, +91 94475 93865
(വാട്സാപ്പ് ലഭ്യമാണ്)

Advertisement

You might also like
Comments
Loading...