ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് എറണാകുളത്ത് നടന്നു

0 1,125

എറണാകുളം: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് എറണാകുളത്തു നടന്നു. എറണാകുളം താലൂക്ക് ആശുപത്രിയിൽ ഡിസ്ട്രിക്ട് സി എ ട്രഷറർ പാസ്റ്റർ ഷിൻസ് പി.റ്റി യുടെ നേതൃത്വത്തിൽ രക്തദാനം നടന്നു. വാടാറ്റുപാറ പാസ്റ്റർ കെ സി ജേക്കബ്, റവ നിറ്റ്സൻ കെ വർഗീസ് (കാക്കനാട്), പാസ്റ്റർ സാം മോനി തിരുവാണിയുർ, എന്നിവരും കോതമംഗലം സെക്ഷൻ സി.എ. അംഗങ്ങളും എറണാകുളം താലൂക്ക് ആശുപത്രിയിൽ രക്തദാനം നടത്തി.

Download ShalomBeats Radio 

Android App  | IOS App 

വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല എന്നത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിഎ പ്രവർത്തകർ കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്താൻ തീരുമാനിച്ചത്.
കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആശുപത്രി അധികൃതർ അറിയിക്കുന്നത്ര ആളുകൾ ആയിരിക്കും ഓരോ ദിവസങ്ങളിലും എത്തുക.
ചൊവ്വാഴ്ച തിരുവനന്തപുരം ആർ.സി.സി ഹോസ്പിറ്റലിൽ പാസ്റ്റർ അരുൺ കുമാർ, പാസ്റ്റർ സാബു ടി. സാം എന്നിവരുടെ നേതൃത്വത്തിൽ രക്തദാനം നടക്കും.

You might also like
Comments
Loading...