യാത്രയയപ്പ് നല്കി

0 1,140

ഫുജൈറ : ഇരുപതു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അമേരിക്കയിലേക്കു ഔദ്യോഗിക ജോലിക്കായി പോകുന്ന ജോൺസൻ ജോർജിനും സഹധർമ്മിണി ലീലാമ്മയ്ക്കും ശാലോം പെന്തക്കോസ്ത് സഭയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. ശാലോം സഭയുടെ സെക്രട്ടറിയായി ജോൺസൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരും ശാലോം സഭയുടെ ആദ്യകാല അംഗങ്ങളാണ്. ജോൺസൻ ഫുജൈറ പോർട്ടിലെ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ലീലാമ്മ ഷാർജ കോർഫക്കാൻ ഗവണ്മെന്റ് ഹൊസ്പിറ്റലിൽ നേഴ്സായിരുന്നു.

സഭ പാസ്റ്റർ തോമസ്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, സഹ ശ്രുശ്രുഷകൻ കോശി ചാക്കോ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്ററും, യൂത്ത് വിംഗ് സെക്രട്ടറിയുമായ ഡഗ്ലസ് ജോസഫ്, സീനിയർ അംഗങ്ങളായ പ്രിൻസ് സ്കറിയ, മാത്തുക്കുട്ടി, ജസ്റ്റിൻ സാം, വർഗീസ് മസാഫി, ജിൻസി പ്രിൻസ്, ലിസി ചാക്കോ, കുഞ്ഞമ്മ, ഫെബി എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ തോമസ്കുട്ടി, ലിസി ചാക്കോ എന്നിവർ സഭയുടെ ഉപഹാരം ജോൺസനും, ലീലാമ്മക്കും സമ്മാനിച്ചു

Advertisement

You might also like
Comments
Loading...