ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ അധ്യാപകരെ ആദരിക്കുന്നു

0 450

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ് സണ്ടേസ്കൂൾ അധ്യാപകരെ ആദരിക്കുന്നു. സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡും സോണൽ സണ്ടേസ്കൂൾ എക്സിക്യൂട്ടിവ്സും ചേർന്ന് സഭാ ആസ്ഥാനമായ മുളക്കുഴ സിയോൻ കുന്നിൽ ഇന്ന് ഏപ്രിൽ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നടക്കുന്ന സമ്മേളനത്തിൽ വെച്ചാണ് ആദരിക്കൽ നടക്കുക.

Download ShalomBeats Radio 

Android App  | IOS App 

കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയ സണ്ടേസ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനിൽ പുനരാരംഭിച്ചപ്പോൾ ക്ലാസുകൾ എടുത്ത അദ്ധ്യാപകരെയാണ് സമ്മേളനത്തിൽ ആദരിക്കുന്നത്. മുഖ്യ അതിഥിയായി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് പങ്കെടുക്കും. സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് അദ്ധ്യക്ഷനായിരിക്കും. മേഖലകളിലെ സണ്ടേസ്കൂൾ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസ് അറിയിച്ചു.

You might also like
Comments
Loading...