ക്രൈസ്തവ ന്യൂന പക്ഷങ്ങൾക്കെതിരെ യുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക: ജെയ്സ് പാണ്ടനാട്

0 1,165


തിരുവല്ല: ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നൽകണമെന്നും യൂ പി യിൽ കന്യാസ്ത്രീകൾക്കതിരെ നടന്ന ആക്രമണം നടത്തിയ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാട് ആവശ്യപെട്ടു. ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ യൂത്ത് & സൺഡേ സ്കൂൾ സംയുക്തമായി തിരുവല്ലയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ ഘടന വിഭാവനം ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ആശയ പ്രചാരണങ്ങളെ തടസപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡ്, ബാംഗ്ലൂർ, വർക്കല-മുളരുംകോട്, ഒറ്റപ്പാലം-വാണിയംകുളം എന്നീ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളെയും കയ്യേറ്റങ്ങളെയും യോഗം അപലപിച്ചു. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സിജു വി സി അധ്യക്ഷത വഹിച്ചു. യൂത്ത് ഡയറക്ടർ പാസ്റ്റർ ജെബു കുറ്റപ്പുഴ ഉത്ഘാടനം നിർവഹിച്ചു. കൗൺസിൽ അംഗങ്ങൾ, യൂത്ത് & സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ കെ ജെ ജെയിംസ് ( ചർച്ച് grouth ഡയറക്ടർ ) പാസ്റ്റർ. ജോമോൻ മാത്യു ( ദൂതൻ ചീഫ് എഡിറ്റർ ), പാസ്റ്റർ രാജൻ മാത്യു ( ഫോട്ടോ എഡിറ്റർ ), പാസ്റ്റർമാരായ മാത്യു സാമുവേൽ, എം റ്റി മനോജ്‌ എന്നിവർ പങ്കെടുത്തു .

You might also like
Comments
Loading...