എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിച്ചു

സംഭവത്തില്‍ നൂറിൽ അധികം കാറുകൾ അഗ്നിക്കിരയായി

0 950

ബംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിച്ചു. സംഭവത്തില്‍ നൂറിൽ അധികം കാറുകൾ അഗ്നിക്കിരയായി. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വ്യോമസേനയും പോലീസും സ്ഥലത്തുണ്ട്. കാറിലെത്തിയവര്‍ എയ്‌റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ ആളപായം ഇല്ല എന്നാണ് ഇതുവരെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ കൂടുതല്‍ കാറുകള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisement

You might also like
Comments
Loading...