ബെംഗളൂരുവിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് ഗാനസന്ധ്യ ഇന്ന് (ഡിസം. 30) വൈകുന്നേരം 6 മണിക്ക്

0 1,004

ബെംഗളുരു: വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് വിശ്വാസികളുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖത്തിൽ ഇന്ന് (ഡിസം 30 ന്) ഹൊറമാവ് – അഗര എ.കെ.ആർ മെമ്മോറിയൽ സ്ക്കൂൾ ഗ്രൗണ്ടിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് സംഗീത പരിപാടി നടത്തും.

ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. ജോസ് മാത്യൂ ഉദ്ഘാടനം ചെയ്യും. റവ. പുട്ടുസാമി ക്രിസ്മസ് സന്ദേശം നൽകും. വിവിധ പ്രാദേശിക ഭാഷകളായ കന്നട, തമിഴ്, തെലുകു, ഹിന്ദി ,ഇംഗ്ലീഷ് ,മലയാളംഭാഷകളിൽ ഗാനങ്ങൾ ആലപിക്കും ,  യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം സംഘാടകരായ പാസ്റ്റർ ജോസ് മാത്യൂ , ബ്രദർ ഷിജി വർഗീസ്, ബ്രദർ സന്തോഷ് പാറേൽ , ലെമോ ജോൺ എന്നിവർ സൈലന്റ് നൈറ്റ് ക്രിസ്മസ് സംഗീത പരിപാടിക്ക് നേതൃത്വം നൽകുന്നു.

 

Download ShalomBeats Radio 

Android App  | IOS App 

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...