എ. ജി. സൗത്ത് സെക്ഷൻ-II നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

0 770

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ (വെള്ളി, ശനി, ഞായർ – എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) ആരംഭിയ്ക്കും. വൈകിട്ട് പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്ററ്യൻന്റെ അധ്യക്ഷതയിൽ ഇലക്ട്രോണിക് സിറ്റി ബേത്ലഹേം എ.ജി.ചർച്ചിൽ പ്രാർത്ഥിച്ചാരംഭിക്കുന്ന മീറ്റിംഗ് റവ. ടി.ജെ.ബെന്നി (Asst. Superientendent – CDSIAG) ഉത്‌ഘാടനം ചെയ്യും. ഇന്ന് റവ. ബിനോയ് ഈപ്പനും, നാളെ ജയാനഗർ ബഥേൽ ബി.ടി.എം. എ.ജി. ചർച്ചിൽ റവ. സൈമൺ ഏബ്രഹാമും, ഞായറാഴ്ച ഹൊങ്ങസാന്ദ്ര ശാലോം എ.ജി.ചർച്ചിൽ റവ. പി.എസ്. ജോർജും ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഏവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് സെക്ഷൻ-II പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...