മുൻ കേന്ദ്രമന്ത്രി എം.എച്ച്.അംബരിഷ് (66)​അന്തരിച്ചു.

0 1,172

ബംഗളൂരു: കന്നഡ ചലച്ചിത്രതാരവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷ് (66)​അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ  അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു. സുമലത ഭാര്യ, അഭിഷേക് ഗൗഡ മകനുമാണ്.

1952 മേയ് 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ കന്നഡ ചലച്ചിത്ര നായകനായിരുന്നു. 1998-99ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എംപിയായി രാഷ്‌ട്രീയ പ്രവേശം. പിന്നീടു കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ കൂടി മണ്ഡ്യയിൽനിന്നു ലോക്‌സഭയിലെത്തി.

Download ShalomBeats Radio 

Android App  | IOS App 

2006ലെ യു.പി.എ സർക്കാരിൽ വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ മന്ത്രിസ്‌ഥാനം രാജിവച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ എൻ.ചെലുവരായ സ്വാമിയോടു (ദൾ) പരാജയപ്പെട്ടു.

അംബരീഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്

A Poetic Devotional Journal

You might also like
Comments
Loading...