ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ ഇന്നുമുതൽ

0 665

ബെംഗളുരു: ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ നവംബർ 23 ( ഇന്ന് മുതൽ) 25വരെ ഹൂഡി രാജപാളയ ഐ പി സി ശാലേം വർഷിപ്പ് സെൻററിൽ വെച്ച് നടത്തപ്പെടും . ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ. എ.വൈ. ബാബു മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും ദിവസവും വൈകിട്ട് 6 മുതൽ 8.30 വരെ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ. കെ. ഒ തോമസ് ( തൃശൂർ-പീച്ചി ) പ്രസംഗിക്കും. ജെറി ഫിലിപ്പിന്റ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ക്വയർ കൺവൻഷൻ ഗാനങ്ങൾ ആലപിക്കും. ശനി രാവിലെ 10 മുതൽ 1 വരെ ബൈബിൾ ക്ലാസ്, ഉച്ചയക്ക് 2.30മുതൽ 5 വരെ സൺഡേസ്ക്കൂൾ, സോദരി സമാജം, പി വൈ പി എ വാർഷിക സമ്മേളനവും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ വൈറ്റ്ഫീൽഡ് എലിം കൺവൻഷൻ സെന്റർ ഹാളിൽ വെച്ച് ഈസ്റ്റ് സെന്ററിന്റെ സംയുക്ത ആരാധനയും നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പിന്റെ നേത്രത്വത്തിൽ നടത്തുന്ന തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും. ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ. പി.വി.ജെയിംസ്, ജനറൽ കൺവീനർ പാസ്റ്റർ. ജോമോൻ ജോൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകും

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!