ബാംഗ്ലൂർ ബ്ലസിംങ് ഫെസ്റ്റ് ഏപ്രിൽ 6 മുതൽ

0 913
ബെംഗളുരു: ലോക്കോ മിനിസ്ടീസ് തിരുവനന്തപുരം നേതൃത്യം നൽകുന്ന ബാംഗ്ലൂരു ബ്ലസിംങ് ഫെസ്റ്റ് 2018 ഏപ്രിൽ 6 മുതൽ 8 വരെ ഹെന്നൂർ ക്രോസ് എസ്.എം.പി.സി ഇന്റർനാഷണൽ വേർഷിപ്പ് ആൻറ് കൺവൻഷൻ സെന്റർ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.റോബിൻസൺ പോൾ അദ്ധ്യക്ഷനായിരിക്കും. ബ്രദർ. അനു ജേക്കബ് മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർമാരായ ആൽവിൻ തോമസ്, സൈമൺ മോസസ്സ് എന്നിവർ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ട് 5 മുതൽ സുവിശേഷയോഗം, ഗാനശുശൂഷ, വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഫാമിലി ഡെലിവറൻസ് യോഗം പാസ്റ്റർ. പി.സി.മാത്യുവും ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ യുവജന സമ്മേളനം ബ്രദർ.റോയ് മാത്യൂ എന്നിവർ നേത്യത്വം നൽകും.
പാസ്റ്റർമാരായ ഭക്തവത്സലൻ ,ജോൺസൻ റ്റി. ജേക്കബ്, ബിജു യോഹന്നാൻ, ബ്ലസൻ എൻ.മാത്യൂ എന്നിവർ യോഗത്തിന് മുഖ്യ നേതൃത്യം നൽകും.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...