ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ

0 1,210

ബെംഗളുരു: ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ 30 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ പി സി കർണാടക സംസ്ഥാന സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ ഡോ. പാസ്റ്റർ വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സണ്ണി കുര്യൻ ( വാളകം ), ആമോസ് സിംങ് എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 28 ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥന ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 29 ന് രാവിലെ 10 മുതൽ 1 വരെ പ്രത്യേക യോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെ സ്കൂൾ – പി.വൈ.പി.എ വാർഷിക സമ്മേളനം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 26 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റർമാരായ ഒ.റ്റി.തോമസ് ( ജനറൽ കൺവീനർ) ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...