“നന്മയുടെ മനസും, കരുതലിന്റെ ഹസ്തവുമായി” ബെംഗളൂരു കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി

ജോ ഐസക്ക് കുളങ്ങര

0 1,320

ബെംഗളൂരു  : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിക്കുകയാണ് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ..!
അരി,പരിപ്പ് ,ധാന്യങ്ങൾ ,പഞ്ചസാര,മരുന്നുകൾ,കുടിവെള്ളം ,ചെരുപ്പുകൾ,സോപ്പുകൾ തുടങ്ങി അത്യാവശ്യ സാധനങ്ങളുമായി ഇന്ന് ഒരു ട്രക്കിൽ സമാഹരിച്ചു കൊണ്ട് യാത്ര പുറപ്പെട്ടിരിക്കുകയാണ്.
ദുരിത ബാധിത പ്രദേശങ്ങളിൽ കഴിയുന്നവരെ കാണാനും ,നാനൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാവുന്ന തരത്തിൽ വിതരണം ചെയ്യാനും ഉള്ള സാധനങ്ങൾ വഹിച്ചു കൊണ്ടാണ് വാഹനം യാത്ര പുറപ്പെട്ടത്.
ആലപ്പുഴ ജില്ലാ കലക്ടർ ബഹു; എസ്സ്.സുഹാസ് IAS ന്റെ സാന്നിദ്ധ്യത്തിൽ ഇവ വിതരണം ചെയ്യും.

പി,ഡി.പോൾ,ഇ.വി.പോൾ,പി.കെ.രമേശ്,പി.കെ.വാസു.,സുരേഷ് പരമേശ്വരൻ,,ബേബി മാത്യു,ദിനോജ്കുമാർ ,സുരേഷ് ബാബു ,കെ.കെ.മുരളി,ശ്രീകുമാർ,,,ജോയ് തോമസ്സ്,,ടോമി സെബാസ്റ്റ്യൻ,സന്ദീപ്,സഞ്ജയ്,തുടങ്ങിയവർ വിതരണം ചെയ്യാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയും,കുട്ടനാട് പോകുന്നവരിൽപ്പെട്ടവർക്ക് യാത്രയയപ്പും നൽകുകയുണ്ടായി

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...