പാസ്റ്റർ. കുരുവിള സൈമൺ കർണാടക യു പി എഫ് യൂത്ത് വിങ് പ്രസിഡന്റ്

ചാക്കോ കെ തോമസ് ബെംഗളുരു

0 1,258
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആത്മീയ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ യുവജന സംഘടനയായ കെ യു പി എഫ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ കുരുവിള സൈമൺ (സണ്ണി), പാസ്റ്റർ.ജേക്കബ് ഫിലിപ്പ് (ബിജു) (വൈസ് പ്രസിഡന്റ്),  സോണി സി. ജോർജ് പുന്നവേലി (സെക്രട്ടറി), ബൈജു (ജോയിന്റ് സെക്രട്ടറി), സഖറിയ സി. ഗോഡ്ലി (ട്രഷറർ) , പാസ്റ്റർ.ലാൻസൻ പി മത്തായി (രക്ഷാധികാരി ) എന്നിവരെയും 17 എക്സികുട്ടിവ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
കെ യു പി എഫ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ടി.ഡി തോമസ്, ഡോ. കെ.വി.ജോൺസൻ, പാസ്റ്റർ.സി.ജി.ബാബൂസ്, പാസ്റ്റർ കെ.വി.ജോസ്, ബ്രദർ .ജോയ് പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ബാനസവാഡി ശീലോഹാം ഫുൾ ഗോസ്പൽ ചർച്ച് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ് .

Download ShalomBeats Radio 

Android App  | IOS App 

കർണാടകയിലെ വിവിധ പെന്തെക്കോസ്ത് സഭകളിലെ യുവജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സഭകൾ തമ്മിൽ ഐക്യതയോടെ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ട് യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പാസ്റ്റർ കുരുവിള സൈമൺ പറഞ്ഞു.

Advertisement

You might also like
Comments
Loading...