ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

0 989
ബെംഗളുരു:  ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് റവ .അനിസൺ കെ.ശാമുവേൽ (കാനഡ) പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന ഉപവാസ പ്രാർഥനയുടെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെ വർണിക്കുന്നത് പോലെ സ്രഷ്ടാവായ ദൈവത്തെ അത്യതികം സ്തുതിക്കണമെന്നും അദ്ദേഹം പറഞ്ഞു. റവ.യശ്വന്ത് കുമാർ, റവ.ഡേൽ (കാനഡ), ബ്രദർ . അജയ് (യു.എസ്) എന്നിവരും പ്രസംഗിച്ചു. വി ഐ എ ജി സീനിയർ പാസ്റ്റർ. റവ.രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  3 പേരെ സഭയുടെ ശുശ്രൂഷകരായി തെരഞ്ഞെടുത്തു.  ലോക മാതൃദിനത്തോടനുബന്ധിച്ച് സഭയിലെ മുതിർന്ന മാതാക്കളായ സിസ്റ്റർ ജാനമ്മ, സിസ്റ്റർ സാറാമ്മ ശാമുവേൽ എന്നിവരെ ആദരിച്ചു. വി ഐ എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. ഏപ്രിൽ 22 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ അനിസൻ കെ.ശാമുവേൽ, ഏലിയാസ് ജേക്കബ്, രജ്ഞിത്, ജിബു ജേക്കബ്, ജോൺസൻ കുണ്ടറ, സാംസൻ ഏബ്രഹാം , സാജൻ ജോയ്, റ്റി.ജെ.ശാമുവേൽ, വിൻസന്റ് സെൽവകുമാർ ,ഡിനോ, ഡ്യൂട്ലി തങ്കയ്യ ,ജോൺ തോമസ്, കെ.സി.ജോൺ, ആൽവിൻ തോമസ്, ശ്രീജിത്ത്, ഫിന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും, കുടിവെള്ളം പോലും ലഭിക്കാത്ത കർണാടകയിലെ വിവിധയിടങ്ങളിൽ മഴ ലഭിക്കേണ്ടതിനും, സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തിയതെന്ന് പാസ്റ്റർ. രവി മണി പറഞ്ഞു. ഏഴായിരത്തോളം വിശ്വാസികൾ പ്രാർഥനയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

വിക്ടറി എ ജി വേർഷിപ്പ് സെന്റർ 21-ദിന ഉപവാസ പ്രാർഥന സമാപന ദിനത്തിൽ റവ .അനിസൻ കെ ശാമുവേൽ (വലത് ) പ്രസംഗിക്കുന്നു.  റവ.രവി മണി സമീപം. 

You might also like
Comments
Loading...