കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് സംയുക്ത പ്രാർത്ഥനാ ദിനം ഇന്ന് മെയ് 10 ന്

0 786

കർണാടക : കർണാടകയിലുള്ള പെന്തെക്കോസ്ത് സംഘടനാ വെത്യാസം കൂടാതെ സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും ഒരുമിച്ചു പ്രവർത്തിക്കുന്ന,കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ യു പി എഫ്) ന്റെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 10ന് രാവിലെ 10 മുതൽ ബാനസവാടി ശീലോഹാം ഫുൾ ഗോസ്പൽ ചർച്ചിൽ വെച്ച് സംയുക്ത പ്രാർത്ഥനാ ദിനം നടക്കും.കെ യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ .റ്റി.ഡി.തോമസ്, സെക്രട്ടറി പാസ്റ്റർ കെ.വി.ജോൺസൻ , പ്രയർ കോർഡിനേറ്റർ പാസ്റ്റർ.വി.പി.മാത്യൂ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. കർണാടകയിൽ ഈ ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിനും, കെ യു പി എഫ് പ്രവർത്തനങ്ങളുടെ അനുഗ്രഹത്തിനും, കർണാടകയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ പ്രവർത്തങ്ങളെ ഓർത്തും , വിവിധ സഭാ സംഘടനാ പ്രവർത്തകരെ ഓർത്തും, സഭാ നേതൃത്വങ്ങളെ ഓർത്തും പ്രാർത്ഥിക്കുന്നതായിരിക്കും

കെ യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ .റ്റി.ഡി.തോമസ്

കെ യു.പി.എഫ് സെക്രട്ടറി പാസ്റ്റർ കെ.വി.ജോൺസൻ

 

കെ യു.പി.എഫ്  പ്രയർ കോർഡിനേറ്റർ പാസ്റ്റർ.വി.പി.മാത്യൂ

 

 

 

Advertisement

You might also like
Comments
Loading...
error: Content is protected !!