ചർച്ച് ഓഫ് ഗോഡ് കണ്ണാടക സ്റ്റേറ്റ് പ്രയർ സെല്ലിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് ആരംഭിക്കുന്നു.

0 1,012

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കണ്ണാടക സ്റ്റേറ്റ് പ്രയർ സെല്ലിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഓക്ടോബർ 27, 28, 29 തിയതികളിൽ നടത്തപ്പെടുന്നു.

സംസ്ഥാന ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റാർ ജോ തോമസ്, പാസ്റ്റർ ഷിബു കെ തോമസ്, പാസ്റ്റർ കെ ജെ തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

ബ്രദർ സോണി സി ജോർജ്ജ്, പാസ്റ്റർ ഫ്രാൻസി ജോൺ, ബ്രദർ വിക്ടർ , ബ്രദർ ജോയൽ കെ ജെ , ബ്രദർ ദാരീഷ് എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ മത്തായി വർഗ്ഗീസ് ( പ്രയർ സെൽ ഡയറക്ടർ ) , പാസ്റ്റർ റിനൊ രാജൻ ( പ്രയർ സെൽ സെക്രട്ടറി ), എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു.

ശാലോം ബീറ്റ്സ് ടി വി യിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.

You might also like
Comments
Loading...