ഐ.പി.സി കർണാടകയും ഹോപ്പ് ഫൗണ്ടേഷനും ഭക്ഷ്യ സഹായ വിതരണം നടത്തി

0 427

ബെംഗളുരു: കോവിഡ് രണ്ടാം തരംഗത്തിൽ വിശക്കുന്നവർക്ക് ഭക്ഷണവും അവശ്യ വസ്തുക്കളുമൊരുക്കി സനദ്ധ സേവനരംഗത്ത് ഐപിസി കർണാടക സ്റ്റേറ്റ് സജീവസാന്നിധ്യമായി മാറുന്നു. ആതുര സേവന രംഗത്ത് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കർണാടക ഐ.പി.സി ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. പാസ്റ്റർ കെ.ജെ. തോമസ് ഈ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

സുവിശേഷകർക്കും വിശ്വാസികൾക്കുമായി നേരത്തെതന്നെ ആരംഭിച്ച ’കോവിഡ് സഹായ പദ്ധതി’യൊടൊപ്പം തന്നെയാണ് അശരണർക്കും നിരാലംബർക്കുമായി രണ്ടാം പദ്ധതിയായ ‘ഭക്ഷ്യ സഹായ പദ്ധതി’ ആരംഭിച്ചിരിക്കുന്നത്. വിശക്കുന്നവർക്ക് ആഹാരവും, അവശ്യവസ്തുക്കളുടെ കിറ്റുകളും പൊതുജനങ്ങളിൽ എത്തിക്കുക ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Advertisement

You might also like
Comments
Loading...