ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നവംബർ 26 മുതൽ

0 1,275

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ 29 വരെ രാത്രി 7.00 മുതൽ 9.00 വരെ നടക്കും. സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ ആത്മീക സമ്മേളനം ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

സ്റ്റേറ്റ് കൗൺസിൽ നേതൃത്വം നൽകുന്ന ഈ കൺവൻഷന്റെ വിവിധ ദിവസങ്ങളിലായി
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി. സി തോമസ്, യു.കെ-അയർലൻഡ് ഓവർസീയർ പാസ്റ്റർ ജോ കുര്യൻ, പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), സിസ്റ്റർ ജെസ്സി അലക്സ്‌ (യു.എ.ഇ ), സിസ്റ്റർ ഷൈനി തോമസ് (യു.കെ)എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കർണാടക സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ എം കുഞ്ഞപ്പി ജനറൽ കൺവീനർ ആയും പാസ്റ്റർ ജോസഫ് ജോൺ പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ യോഗങ്ങൾ തത്സമയം വീക്ഷിക്കാവുന്നതാണ്.
സൂം ID: 84530614922
പാസ്കോഡ്: COGKA

കൂടുതൽ വിവരങ്ങൾക്ക്:
Mob: 098868 34301
email: cogkmr@gmail.com

You might also like
Comments
Loading...