കർണാടക സംസ്ഥാന പി വൈ പി എ വാർഷിക ക്യാമ്പ് 2019 ഒക്ടോബർ 6 ഇന്ന് ആരംഭിക്കും.

0 1,099

ബെംഗളൂരു : കർണാടക സംസ്ഥാന പി വൈ പി എ വാർഷിക ക്യാമ്പ് 2019 ഒക്ടോബർ 6 , 7 ,8 തീയതികളിൽ കൊത്തന്നൂർ , ഗുബ്ബി ക്രോസ്സിലുള്ള എബനേസർ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നു.

ഒക്ടോബർ 6 ഞായർ വൈകിട്ട് 6ന് പി വൈ പി എ കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ലാൻസൺ പി.മത്തായിയുടെ പ്രാർഥനയോടെ ക്യാമ്പ് ആരംഭിക്കും. പാസ്റ്റർമാരായ ചെയ്സ് ജോസഫ് (കേരള), സാജൻ ജോയ് ( ബെംഗളുരു ) എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ആഷ ജോബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Download ShalomBeats Radio 

Android App  | IOS App 

കൊരിന്ത്യർ 9:24 മുതൽ 27 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി RACE (ഓട്ടം) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം

കൗൺസിലിങ്ങ് , ഉണർവ് യോഗം , ക്യാംപ് ഫയർ തുടങ്ങീ ആത്‌മീയ പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ പണമടച്ച് സീറ്റ് ഉറപ്പിക്കാവുന്നതാണ് എന്നതും ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്.

Register Online

Advertisement

You might also like
Comments
Loading...