അഗ്മ കർണാടക ചാപ്റ്റർ ഏകദിന സെമിനാര്‍ നാളെ

0 531

ബെഗളൂരു : എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ഞായറാഴ്‌ച വൈകിട്ട് 5 ന് ഹെബ്ബാൾ ബഥേൽ എ ജി ചർച്ച് ഹാളിൽ ഏക ദിന സെമിനാര്‍ നടത്തപ്പെടും.

അഗ്മ കർണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ എം.എ.വർഗീസ് അദ്ധ്യക്ഷനായിരിക്കും.
പെന്തെക്കോസ്ത് വിശ്വാസവും നവപ്രവണതകളും “എന്ന വിഷയത്തെ കുറിച്ച് പാസ്റ്റർ അനിൽ കൊടിത്തോട്ടം വചന പ്രഭാഷണം നടത്തും

ബെംഗളുരുവിലെ വിവിധ ക്രൈസ്തവ , പെന്തെക്കോസ്ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും വചന പഠന ക്ലാസിൽ പങ്കെടുക്കുന്നതായിരിക്കും.

കർണാടകയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എഴുത്തുകാരെയും വേദശാസ്ത്ര രംഗത്തെ പ്രഗത്ഭരും പങ്കെടുക്കും.

പാസ്റ്റർമാരായ തോമസ് സി.ഏബ്രഹാം (വൈസ് പ്രസിഡന്റ്), റിജു തരകൻ (സെക്രട്ടറി), സാബു.ജി (ജോ. സെക്രട്ടറി), ജസ്റ്റിൻ തോമസ് (ട്രഷറർ), മനീഷ് ഡേവിഡ് (മീഡിയ കോ ഓർഡിനേറ്റർ) , ഇവ.ചാണ്ടി വർഗീസ്, പാസ്റ്റർ.ജോൺ.റ്റി.ഫിലിപ്പ് (കമ്മിറ്റി മെംബർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!