ബാംഗ്ലൂർ വിക്ടറി എ.ജി ദു:ഖവെള്ളി ദിനത്തിൽ രക്തദാന ക്യാംപ് നടത്തി

വാർത്ത : ചാക്കോ കെ തോമസ്

0 1,003

ബെംഗളുരു: സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്ന ദിനത്തിൽ ബാംഗ്ലൂർ ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭ സൗജന്യ നേത്ര ദാനം, രക്തദാനം എന്നീ ആതുര സേവനങ്ങൾ ചെയ്ത് ഏവർക്കും മാതൃകയായി. ലയൺസ് ബ്ലഡ് ബാങ്ക്, അപ്പോളോ ക്ലിനിക്, ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു. വി.ഐ.എ.ജി സീനിയർ പാസ്റ്റർ. റവ.ഡോ.രവി മണി ഉദ്ഘാടനം ചെയ്തു. തിമിര ശസ്ത്രക്രിയ, രക്ത പരിശോധന, സംപൂർണ ശരീര പരിശോധന എന്നിവ സൗജന്യമായാണ് നടത്തിയത്

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എ.ജി. വേർഷിപ്പ് സെന്ററിൽ നടന്ന രക്തദാന ക്യാംപ് റവ.ഡോ. രവി മണി ഉദ്ഘാടനം ചെയ്യുന്നു.

Advertisement

You might also like
Comments
Loading...