നല്ല അപോസ്തോലനായ പാസ്റ്റർ ജി വർഗീസ് വിടവാങ്ങി

0 982

ദുബായ് : ഐ പി സി ഫിലാഡൽഫിയ സഭയുടെ സീനിയർ ശിശ്രൂഷകനായിരുന്ന പാസ്റ്റർ  ജീ. വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു . സഭാ വളർച്ചക്കും ദുബായ് വിശ്വാസികളുടെ ഉന്നമനത്തിനുമായി വളരെ വർഷങ്ങൾ പ്രവർത്തിച്ച അദ്ദേഹം ദുബായ് പെന്തകോസ്ത് സമൂഹത്തിൽ പാസ്റ്റർഅപ്പച്ചൻ എന്നാണ് അറിയപ്പെടുന്നത് .

മാവേലിക്കര ചെറുമലക്കാട്ടിൽ ഗീവർഗീസിന്റെയും മരിയമ്മയുടെയും എട്ടാമത്തെ മകനായി ഒരു യാഥാസ്ഥിതിക ക്രിസ്തീയ കുടുംബത്തിൽ ജനനം . ഹൈസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ രക്ഷയുടെ അനുഭവത്തിലേക്ക് വന്ന അദ്ദേഹം ആസ്സാം യൂണിവേഴ്സിറ്റിയിൽ നിന്ന് ബി . എ കരസ്ഥമാക്കി .

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സുവിശേഷ ദൗത്യവുമായി പോയ അദ്ദേഹം അവസാന നാളുകളിൽ ഐ പി സി യൂ എ ഈ റീജിയൻ പാസ്റ്റർ ആയി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു . ഒരു കാലത്തു ദുബായിൽ വരുന്ന വിശ്വാസിയായ മിക്ക പ്രവാസികൾക്കും ആത്മീക കൂട്ടായ്മയും സ്നേഹവും നല്കി പാസ്റ്റർ “അപ്പച്ചൻ” നായി ഹൃദങ്ങളിൽ എന്നും നിറഞ്ഞ് നിന്നു.പാസ്റ്റർ ഗീ വർഗ്ഗീസിന്റ് വിയോഗത്തിൽ ദുബായിലെ വിവിധ സഭാ സംഘടനകൾ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്.

അധികാര മോഹങ്ങളും പത്ഥ്യ ഉപദേശത്തിന് വിപരീതയമായ ഉപദേശങ്ങളെയും എന്നും വെറുത്തിരുന്നു അദ്ദേഹം യേശുവും അപ്പോസ്തോലന്മാരും കാണിച്ച മാർഗത്തിൽ എന്നും നിലനിൽക്കുകയും മറ്റുള്ളവരെ അതിനായി ഉത്സാഹിപ്പിക്കുകയും ചെയ്തിരുന്നു

Advertisement

You might also like
Comments
Loading...