ബിരുദദാന ശുശ്രൂഷ നടന്നു.

0 1,297

ഫരീദാബാദ്: ഐ.പി. സി നോർത്തേൺ റീജിയന്റെ വേദപാഠശാലയായ ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ശുശ്രൂഷ ഏപ്രിൽ 15ന് നടന്നു. ഫരീദാബാദ് സെക്ടർ-19ൽ ഉള്ള ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ട യോഗത്തിൽ പാസ്റ്റർ. കെ.ജി.മത്തായി അദ്ധ്യക്ഷത വഹിക്കുകയും ഡോ. ലാജി പോൾ ആമുഖസന്ദേശം നല്കുകയും ചെയ്തു. ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം.ജോൺ 1തിമോത്തി 4:16 അടിസ്ഥാനമാക്കി മുഖ്യസന്ദേശം നൽകി. പഠനം പൂർത്തിയാക്കിയ 8 വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ പാസ്റ്റർ. തോമസ് മാത്യു പരിചയപ്പെടുത്തുകയും പാസ്റ്റർ. പി.എം.ജോൺ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഐ.പി. സി. എൻ.ആർ. വൈസ് പ്രസിഡന്റ് പാസ്റ്റർ. സാമുവൽ തോമസിന്റെ നേതൃത്വത്തിൽ പഠനം പൂർത്തീകരിച്ചവരെ ശുശ്രൂഷയ്ക്കായി നിയോഗിച്ച് പ്രാർത്ഥിച്ചു. പാസ്റ്റർ. ഫിലിപ്പോസ് മത്തായി, ഇവാ.കെ.വി.പോൾ, ട്രഷറർ.ബ്ര. എം.ജോണികുട്ടി തുടങ്ങിയവർ വ്യത്യസ്ത അവാർഡുകൾ വിതരണം ചെയ്തു. “തങ്ങളെ തന്നെയും ഉപദേശത്തേയും സൂക്ഷിച്ചുകൊണ്ട്” വലിയ ദർശനത്തോടെയും ഉത്സാഹത്തോടെയും കർത്താവിന്റെ വയലിൽ അദ്ധ്വാനിക്കുവാൻ പാസ്റ്റർ. പി.എം.ജോൺ തന്റെ മുഖ്യസന്ദേശത്തിൽ ആഹ്വാനം നൽകി. പാസ്റ്റർ. ഫിലിപ്പോസ് മത്തായി സമാപന പ്രാർത്ഥന നടത്തുകയും ആശീർവാദം പറയുകയും ചെയ്തു. രജിസ്ട്രറാർ പാസ്റ്റർ. ടി.എം.ജോസഫ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബി.ബി.ഐയുടെ അടുത്ത ബാച്ചിന്റെ ക്ലാസ്സുകൾ ജൂലൈയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement

You might also like
Comments
Loading...