ജമ്മു ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരു മരണം, മൂന്ന് പേര് ഗുരുതരമായ നിലയിൽ

0 1,047

ശ്രീനഗര്‍ : ജമ്മുകശ്മീലെ  ബസ് സ്റ്റേഷനിൽ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. 3 പേർ ഗുരുതരമായ സ്ഥിതിയിലാണ്

കഴിഞ്ഞ വർഷം മെയ് മുതൽ ജമ്മു ബസ് സ്റ്റേഷനിൽ തീവ്രവാദികൾ ഇത് മൂന്നാംതവണയാണ്  ഗ്രനേഡ് ആക്രമണം നടത്തുന്നത്. നഗരത്തിൽ വർഗീയ ലഹളയും സമാധാനവും തകർക്കാനുള്ള ശ്രമമായാണ് സെക്യൂരിറ്റി ഏജൻസി ഇതിനെ വിലയിരുത്തുന്നത്

Download ShalomBeats Radio 

Android App  | IOS App 

ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ബസില്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല

പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Advertisement

You might also like
Comments
Loading...