ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍തീപ്പിടിത്തം: നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

0 590

ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പാർക്കിങ് സ്ഥലത്തുണ്ടായ വൻ തീപ്പിടിത്തത്തിൽ നൂറിലേറെ കാറുകൾ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളിൽ നിന്നാണ് തീപടർന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്റെ തീവ്രതയേറി. മുന്നൂറോളം കാറുകൾ പാർക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിനടുത്തായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിങ് സ്ഥലമാണിതെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചു. നിലവിൽ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയിൽ മുങ്ങിയിരിക്കുകയാണ് സമീപപ്രദേശങ്ങൾ.

കഴിഞ്ഞ ദിവസം ബെംഹളൂരു യെലഹങ്ക വ്യോസേനാതാവളത്തിൽ എയർഷോയുടെ പാർക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ നിരവധി കാറുകൾ കത്തിനശിച്ചിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!