പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

0 743

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് വീരമൃത്യു. പിംഗ്‌ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

മൂന്നു ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞെന്നാണ് സൂചന. ഇവര്‍ക്ക് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് പട്ടാളവും സി ആര്‍ പി എഫും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. 55 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് വീരമൃത്യു വരിച്ചത്.

നാലുദിവസം മുമ്പാണ് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ ഔദ്യോഗിക കണക്കുപ്രകാരം നാല്‍പ്പത് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയത്.

Please like us for more news and articles

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#fff” stream=”show” connections=”show” width=”300″ height=”550″ header=”small” cover_photo=”show” locale=”en_US”]

 

Advertisement

You might also like
Comments
Loading...