ബീഹാറിൽ ട്രെയിൻ പാളം തെറ്റി ആറുപേര്‍ മരിച്ചു ; നിരവധി പേർക്ക്​ പരിക്ക്

0 725

ന്യൂഡൽഹി : ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ജോഗ്ബാനിഅനന്ദ് വിഹാര്‍ സീമാഞ്ചല്‍ എക്‌സ്പ്രസിന്റെ 9 ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ 3.58-ന് സഹാദി ബുസുഗിലായിരുന്നു അപകടം. പട്​നയിൽ നിന്ന്​ 30 കിലോ മീറ്റർ അ​കലെയാണ്​ അപകടമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല.

അപകത്തില്‍പ്പെട്ടവര്‍ക്ക് എത്രയുംവേഗം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരും റെയില്‍വെ മെഡിക്കല്‍ സംഘവും അപകടം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്

അപകടം നടക്കുമ്പോള്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പരമാവധി വേഗതയിലായിരുന്നെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. സോണ്‍പുര്‍-06158221645, ഹജിപ്പുര്‍-06224272230, ബറാണി 06279232222

Advertisement

You might also like
Comments
Loading...
error: Content is protected !!