രാവിലെ ഒമ്പത് മണിക്കും ഡല്‍ഹിയില്‍ കൂരിരുട്ട്; കനത്ത മഴയും ആലിപ്പഴവര്‍ഷവും

0 1,171

ന്യൂഡൽഹി: തുടർച്ചയായ രണ്ടാംദിവസവും ഡൽഹിയിൽ കനത്ത മഴ. ഇടിമിന്നലിന്റെയും ആലിപ്പഴവർഷത്തിന്റെയും അകമ്പടിയോടെയാണ് തലസ്ഥാനത്ത് പലയിടത്തും രാവിലെ മുതൽ മഴ പെയ്തത്. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടു. മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും ട്രെയിനുകൾ വൈകിയോടുകയാണെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. രാവിലെ ഒമ്പത് മണി വരെ ഡൽഹിയിൽ കൂരിരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡൽഹിക്ക് പുറമേ നോയിഡയിലും ഗാസിയബാദിലും തിങ്കളാഴ്ച മുതൽ മഴ ലഭിച്ചിരുന്നു. മഴ തുടരുന്നതിനാൽ തലസ്ഥാനത്തെ വായു നിലവാരസൂചിക ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്തദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നും വരുംദിവസങ്ങളിൽ രാത്രിയിലെ കൂടിയ താപനില പത്ത് ഡിഗ്രി വരെയാകാമെന്നും തണുപ്പ് കൂടാമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

Advertisement

You might also like
Comments
Loading...
error: Content is protected !!