കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം

0 966

ന്യുഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പ്രസ്താവിച്ചു. “മൂന്നാം തരംഗം ഒഴിവാക്കാനാവില്ല,6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്, ഒരുപക്ഷേ അതിൽ നിന്നും കുറച്ചോ ഏതാനും വ്യത്യാസങ്ങൾ ഉണ്ടായേക്കാം.” രൺദീപ് ഗുലേരിയ കൂട്ടിചേർത്തു. നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്ന വൈറസിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ രാജ്യം ആവിഷ്കക്കരിക്കണമെന്നും ഗുലേറിയ പറഞ്ഞു. രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറാൻ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ രംഗത്തെത്തിയിരിക്കുന്നത്.


ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിട്ടുണ്ട്. ഇത് ആശങ്കയ്ക്ക് കാരണമായേക്കാം. നിരീക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. നിലവിൽ കേസുകളുടെ എണ്ണം കുറവായതിനാൽ ഇത് ആശങ്കയുടെ വകഭേദമായി മാറിയേക്കാം. ഈ ഡെൽറ്റ പ്ലസ് വീണ്ടും തീവ്രമായ മറ്റൊരു വകഭേദമായി മാറുമോയെന്നത് അടുത്ത കുറച്ച് ആഴ്ചകളിൽ നമ്മൾ നിരീക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം അറിയിച്ചു. ഈ വൈറസുകൾ വീണ്ടും വീണ്ടും മാറ്റത്തിനു വിധേയമാകുകയും അതിലൂടെ അതിജീവിക്കുകയും കൂടുതൽ ആളുകളിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ ആക്രമണോത്സുകതയോടെ വൈറസുകൾക്ക് മുന്നേപ്രവർത്തിക്കേണ്ടതുണ്ട്. നിരവധി മാസങ്ങളായി കർശന ലോക്ഡൗൺ നടപ്പാക്കിക്കൊണ്ട് യുകെ വളരെ നല്ലരീതിയിലാണ് പ്രവർത്തിച്ചത്.

അതേസമയം കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന കേസുകള്‍ 60,753 ഉം മരണം 1,647 ഉം ആയി. 7,29,243 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,87,66,009 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 87,619 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

You might also like
Comments
Loading...