ഐ. പി. സി. ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡിന് പുതിയ നേതൃത്വം

0 537

ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെൽഫയർ ബോർഡിന്റെ 2021-24 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാം (ഡിസ്ട്രിക്ട് പാസ്റ്റർ, നോയിഡ), സെക്രട്ടറി വി. എം. പോളി (ഐ.പി.സി. ഗ്രീൻപാർക്ക്‌), ട്രഷറർ സജി ഏബ്രഹാം (ഐ.പി.സി. ദിൽഷാദ് ഗാർഡൻ, ഈസ്റ്റ്‌ ഡിസ്ട്രിക്ട് ) എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. കൗൺസിൽ അംഗങ്ങളായി പാസ്റ്റർ റ്റി.കെ. സാം (ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് ),  ഇ.എം. ഷാജി (ഐ.പി.സി. ജനക്പുരി, വെസ്റ്റ് ഡിസ്ട്രിക്ട് ), ടോമി വർഗീസ് (ഐ.പി.സി ഗൗതം നഗർ, സൗത്ത് ഡിസ്ട്രിക്ട്) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

You might also like
Comments
Loading...