പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു

0 590

ന്യൂഡൽഹി: പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം

പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്‌ലൻഡ്, യെമൻ, ലിബിയ, ഇന്തൊനേഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ രജിസ്ട്രേഷന്‍ ആവശ്യമാണെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.

പുതിയതായി തൊഴിൽ വിസയിൽ പോകുന്നവർ മാത്രമല്ല, നിലവിൽ ഈ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതേസമയം സന്ദർശക, ബിസിനസ്, തീർഥാടക വിസകളിൽ പോകുന്നവരും, ഫാമിലി വിസയിൽ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവരും രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ല എന്നായിരുന്നു നിബന്ധന.

Advertisement

You might also like
Comments
Loading...