ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക് മലയാളിയായ റോഷൻ ജേക്കബ്

0 848

ലക്നൗ: ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ആയി മലയാളിയായ റോഷൻ ജേക്കബ് ചുമതലയേൽക്കും. യുപി കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്‌ഥയായ റോഷന്‍ ജേക്കബിനു മുൻപ് ഇ-ഇന്ത്യ 2013 അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്യാസ്‌ വിതരണം സുതാര്യവും കാര്യക്ഷമമായും നടപ്പാക്കിയതിന്റെ പേരിൽ ആയിരുന്നു അവാർഡ്.

പ്രത്യേക സോഫ്‌റ്റ്‌വെയര്‍ ഉണ്ടാക്കി അതുപയോഗിച്ച്‌ എല്‍പിജി ഗ്യാസ്‌ സിലിണ്ടര്‍ വിതരണം മുന്‍ഗണനാക്രമം പാലിച്ചു നല്‍കുന്ന ഈസി ഗ്യാസ്‌ പദ്ധതി നടപ്പാക്കിയതിനാണു ബഹുമതി. കലക്‌ടര്‍ ആയിരിക്കെ ബസ്‌തി, ഗോണ്ട എന്നീ ജില്ലകളിലാണു പരീക്ഷണാര്‍ഥം ഇതു നടപ്പാക്കിയത്‌.

ഏ.ജി. പ്ലാമൂട് സഭാംഗമായ
റോഷൻ സൺ‌ഡേസ്കൂൾ പഠനത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു, താലന്ത് മത്സരങ്ങളിൽ പങ്കെടുക്കുകയും ഡിസ്ട്രിക്ട് തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. റിട്ട. ഏജീസ്‌ ഓഫിസ്‌ ഉദ്യോഗസ്‌ഥന്‍ ചേന്നങ്കരി നാവള്ളില്‍ തമ്പു കെ. ജേക്കബിന്റെ മകളാണ്‌ റോഷന്‍ ജേക്കബ്‌.

Advertisement

You might also like
Comments
Loading...
error: Content is protected !!