ലൈസൻസ് പുതുക്കൽ ഉൾപ്പെടെ 18 RTO സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

0 1,073

ന്യൂ‍ഡൽഹി: ലേണേഴ്സ് ലൈസൻസും കഴിവു പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പെടെ 18 സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 

Download ShalomBeats Radio 

Android App  | IOS App 

ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന് അനുബന്ധമായാണ് ഇതു നടപ്പാക്കുക. 

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ (ക്ലാസ് ഓഫ് വെഹിക്കിൾ), താൽക്കാലിക റജിസ്ട്രേഷനുള്ള അപേക്ഷ, ഫുൾ ബോഡിയുള്ള വാഹനത്തിന്റെ റജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവകാശം മാറ്റൽ നോട്ടിസ്, ഉടമസ്ഥാവകാശം മാറ്റൽ, ആർസിയിലെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അംഗീകൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ റജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന റജിസ്ട്രേഷനും റജിസ്ട്രേഷൻ മാർക്കും, ഹയർ പർച്ചേസ് എഗ്രിമെന്റ് എൻഡോഴ്സ്മെന്റ്, ഹയർപർച്ചേസ് എഗ്രിമെന്റ് അവസാനിപ്പിക്കൽ എന്നിവയാണ് ഓൺലൈനാക്കുന്നത്.

You might also like
Comments
Loading...