പ്രശസ്ത ക്രിസ്തീയ പ്രഭാഷകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

0 775

ചെന്നൈ: ബിലിവേഴ്സ് പ്രസ്ഥാനത്തിനു ശേഷം മറ്റൊരു പ്രമുഖ സുവിശേഷകനെതിരെയും സാമ്പത്തിക ക്രമക്കേട് അന്വേഷണവുമായി കേന്ദ്ര ഐ.ടി. ഡിപ്പാർട്ടുമെന്റ്. പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും “യേശു വിളിക്കുന്നു” മിനിസ്ട്രി (Jesus Calls) ഡയറക്ടറുമായ പോൾ ദിനകരനുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 28 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ജീസസ് കോൾസിൻ്റെ ആസ്ഥാനം ചെന്നൈയിലും കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ് കോയമ്പത്തൂരിലുമാണ്.

കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസസ്, ജീസസ് കോൾസ് ഓർഗനൈസേഷൻ എന്നിവ ഉൾപ്പെടുന്ന ദിനകരൻ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടന്നു. നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചു, നികുതി വെട്ടിപ്പ് നടത്തി തുടങ്ങിയ ആരോപണങ്ങളെയും പരാതിയെയും തുടർന്നാണ് പരിശോധന നടത്തിയതെന്ന് ആദായ നികുതിവകുപ്പു അറിയിച്ചു.

“യേശു വിളിക്കുന്നു” മിനിസ്ട്രി ആരംഭിച്ചത് പോൾ ദിനകരന്റെ പിതാവായ പ്രശസ്ത പ്രസംഗകൻ പരേതനായ ഡി.ജി.എസ് ദിനകരനാണ്. പോൾ ദിനകരൻ ഇപ്പോൾ കാനഡയിലാണ് താമസിക്കുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!