ആഗ്രയിൽ സുവിശേഷകർക്കെതിരെ കടുത്ത ആക്രമണം

0 1,942

ആഗ്ര : ഉത്തർപ്രദേശിൽ ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈബിൾ ഫെലോഷിപ് ചർച്ചിന്റെ പാസ്റ്റർ നവരക്നൻ ഉൾപ്പടെ ഒൻപതു പേരെ പോലീസ് അറസ്റ്റു ചെയ്തു.ആഗ്രയിൽ പ്രവർത്തനം നടത്തുന്നതിനിടയിൽ ബജരംഗ്‌ദൾ ആക്രമണം അഴിച്ചുവിടു കയായിരുന്നു. കൂട്ടമായ ആക്രമണത്തിൽ ഹിന്ദിക്കാ രായ സുവിശേഷകരെ തല്ലിച തക്കുകയും കെട്ടിയിട്ടു ക്രൂരമായി ഉപദ്രവിക്കയും ചെയ്തു. തുടർന്ന് പോലീസിൽ ഏൽപിക്കയും ആയിരുന്നു. ഇവരിൽ മലയാളികളായ പാസ്റ്റർ മാരും ഉണ്ടന്ന് അറിയുന്നു
ജയിലിൽ കിടക്കുന്ന ദൈവ ദാസൻ മാരെ വിട്ടു കിട്ടണ്ടതിന്നു ആഗ്ര ക്രിസ്ത്യൻ അസോസിയേഷൻ ഒന്നായി ചേർന്നു പോലീസ് അധികാരികളെ സമീപിച്ചി രിക്കുകയാണ്. വടക്കേന്ത്യ യിലുള്ള സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി യും ആക്രമണങ്ങളും ദൈവജനം നേരിടുന്ന കാലമാണ് ഇപ്പോൾ. ജയിലിൽ ആയിരിക്കുന്ന ദൈവ ദാസൻ മാരുടെ മോചനത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like
Comments
Loading...