ദി പെന്തക്കോസ്റ്റൽ മിഷൻ ചെന്നൈയുടെ “സ്പെഷ്യൽ യൂത്ത് ക്യാമ്പ്” നവംബർ 26 – 29 തീയതികളിൽ

0 589

ഇരുമ്പല്ലിയൂർ, ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂർ ഹെഡ് ഫെയ്ത്തു ഹോമിൽ നവംബർ 26 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ യുവജനങ്ങൾക്കായുള്ള സ്പെഷ്യൽ മീറ്റിങ്ങുകൾ നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായവരും മുൻ വർഷങ്ങളിൽ ഒരു പ്രാവശ്യമെങ്കിലും ചെന്നൈയിലെ യുവജന ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ യുവതീ യുവാക്കൾക്കു വേണ്ടിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

നവംബർ 26 ന് രാവിലെ 10 മണിക്ക്‌ പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് 29-ാം തീയതി ഞായറാഴ്ച വിശുദ്ധ സഭായോഗത്തോടെ സമാപിക്കും. നവംബർ 14 ന് എല്ലാ റ്റിപിഎം സഭകളിലും യോഗത്തിന്റെ അനുഗ്രഹത്തിനായി പ്രത്യേക ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.
സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്രമീകരണങ്ങൾ ഒരുക്കും. സ്പെഷ്യൽ ക്യാമ്പിന് പങ്കെടുക്കാൻ താൽപ്പര്യം ഉള്ള യുവജനങ്ങൾ ഒക്ടോബർ 25 ന് മുൻപ് ടി.പി.എം. സഭാശുശ്രൂഷകരുമായി ബന്ധപ്പെടുക. ക്യാമ്പ് ദിവസങ്ങളിൽ രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

You might also like
Comments
Loading...