ആരാധനാലയം നിർമ്മിച്ചതിന് പാസ്റ്റർ അറസ്റ്റിൽ.

0 1,978

അരുണാചൽ : തവാങ് റിവൈവൽ ചർച്ചിന്റെ ശുശ്രൂഷകൻ, പാസ്റ്റർ ജോസഫ് സിങ്കിയെ നിയമവിരുദ്ധമായി പള്ളി നിർമ്മിച്ചതിന് തവാങിൽ പോലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സിങ്കിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ആലയത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്.

ഇന്ത്യയിലെ അരുണാചൽ പ്രദേശിലുള്ള തവാങിലെ ക്രിസ്ത്യൻ സമൂഹം പറയുന്നതനുസരിച്ച്, തർക്കത്തിലുള്ള പള്ളി 1999 മുതൽ നിലവിലുണ്ട്, തവാങ്ങിലെ ഏക പള്ളിയും ഇതാണ്. കഴിഞ്ഞ 21 വർഷമായി അരുണാചൽ പ്രദേശ് ക്രിസ്ത്യൻ റിവൈവൽ ചർച്ച് കൗൺസിലിന്റെ (എപിസിആർസിസി) നേതാക്കൾ പള്ളിക്കെട്ടിടത്തിനു ഭൂമി അനുവദിച്ചു കിട്ടേണ്ടതിനായി അപേക്ഷിരുന്നു, പക്ഷേ അനുമതി ലഭിച്ചിരുന്നില്ല.

Download ShalomBeats Radio 

Android App  | IOS App 

“ പ്രസ്തുത പ്ലോട്ട് 1999 മുതൽ ഞങ്ങളുടെ കൈവശമാണ്, 2003 ൽ ഭൂമി അനുവദിക്കൽ പ്രക്രിയ ആരംഭിച്ചു,” എപിസിആർസിസി വൈസ് പ്രസിഡന്റ് സോനാര ഡെജിയോ ദി അരുൺചൽ ടൈംസിനോട് പറഞ്ഞു. എങ്കിലും, ഞങ്ങൾക്ക് അനുമതി അന്യായമായി നിഷേധിക്കപ്പെട്ടു. ”

“2015 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ ഞങ്ങൾക്കു പ്രശ്നങ്ങൾ നേരിടുന്നു,” എപിസിആർസി പ്രസിഡന്റ് തായ് ഈറ്റ് പറഞ്ഞു. “പള്ളി തകർന്ന അവസ്ഥയിലായിരുന്നു. ഭൂമി അനുവദിക്കുന്നതിനുള്ള ഞങ്ങളുടെ അപേക്ഷ ഇതുവരെ അംഗീകരിച്ചിട്ടില്ല. എങ്ങനെയോ, ഞങ്ങളെ മതപരമായി തകർക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. ”

ഇന്ത്യയിലുടനീളം, ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ അനുമതി നേടണം. വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുത കാരണം, ഒരു പള്ളി പണിയാൻ അനുമതി തേടുന്ന പല ക്രിസ്ത്യാനികൾക്കും അതു നിഷേധിക്കപ്പെടുകയും തൽഫലമായി അവരുടെ പ്രവർത്തനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് നടത്തുകയും ചെയ്യുന്നു. അടുത്ത കാലത്തായി, ഭവന സഭകൾ നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദു വർഗ്ഗീയ വാദികൾ പലയിടത്തും ആക്രമണങ്ങൾ നടത്തുന്നുണ്ട്.

You might also like
Comments
Loading...