ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ.

0 1,096

ന്യൂഡൽഹി : ഇനി മുതൽ രാജ്യത്ത്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന ബില്ല് നിയമം രാജ്യസഭ പാസ്സാക്കി. പകർച്ചവ്യാധി ഭേദഗതി ബിൽ- 2020 ഇന്ന് (ശനി) കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ വർധൻ രാജ്യസഭയിൽ അവതരിപ്പിച്ചതും തുടർന്ന് ബില്ല് പാസാക്കിയതും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്താനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കായിരിക്കും അന്വേഷണ ചുമതല. കൃത്യം നടന്നതിന് ശേഷം ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിയമം അനുശാസിക്കുന്നു. മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെയാണ് കുറ്റക്കാർക്കുള്ള ശിക്ഷ . 50,000 മുതൽ രണ്ട് ലക്ഷം വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് പോരാടുന്ന സ്ഥാപനങ്ങൾക്കോ അവിടെയുള്ള വസ്തുവകകൾക്കോ ക്വാറന്റീൻ കേന്ദ്രങ്ങൾക്കോ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾക്കോ നാശനഷ്ടമുണ്ടാക്കുന്നവർക്ക് നിയമത്തിലൂടെ തക്കതായ ശിക്ഷ നൽകാനാകും.

You might also like
Comments
Loading...