കൊച്ചുവേളി ബംഗളൂരു പുതിയ ട്രെയിന്‍ ഇന്ന് മുതല്‍

0 1,222

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരിനു സമീപമുള്ള ബന്‍സാവാഡിയിലേക്കുള്ള പുതിയ ദ്വൈവാര ട്രെയിന്‍ ഹംസഫര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 6.50 ന് പുറപ്പെടുന്ന ട്രെയില്‍ പിറ്റേന്ന് രാവിലെ 10. 45 ന് ബന്‍സാവാഡിയിലെത്തും. വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും വൈകിട്ട് 7 നാണ് മടക്കയാത്ര. അടുത്ത ദിവസം രാവിലെ 9.5 ന് കൊച്ചുവേളിയില്‍ എത്തും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിനില്‍ ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളാണ് ഉപയോഗിക്കുന്നത്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...