ബി​ഹാ​റി​ൽ ഇടിമി​ന്ന​ൽ ദു​ര​ന്തം; 83 പേ​ർ മ​രി​ച്ചു

0 600

പാ​റ്റ്ന: ബി​ഹാ​റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഇ​ടി​മി​ന്ന​ലേ​റ്റ് 83 പേ​ർ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് 23 ജി​ല്ല​ക​ളി​ലാ​ണ് ഇ​ടി​മി​ന്ന​ൽ മോ​ശ​മാ​യി ബാ​ധി​ച്ച​ത്. ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന ഇ​ടി​മി​ന്ന​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​ലി​യ​തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തു.
ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ൽ മാ​ത്രം 13 പേ​ർ ഇ​ടി​മി​ന്ന​ലി​ൽ മ​രി​ച്ചു. ന​വാ​ഡ​യി​ല്‍ എ​ട്ടു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സി​വാ​ന്‍, ഭ​ഗ​ല്‍​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​പേ​ര്‍ വീ​ത​വും ദാ​ര്‍​ഭം​ഗ, ബ​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ വീ​ത​യും മ​രി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടു​ബ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ നാ​ലു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. കൃ​ഷി​പ്പാ​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത​വ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​ത്. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​ണ് സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!