കൊറോണ: ഡല്‍ഹി ആരോഗ്യമന്ത്രി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.

0 303

ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഗുരുതരാവസ്ഥയിലെന്ന് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ശ്വാസകോശത്തിലെ അണുബാധ വർധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വർധിച്ചതിനെ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ ഓക്സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ജൂൺ 16-ന് തുടർച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂൺ 17-ന് അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!