ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേന്ദ്രം പു​റ​ത്തി​റ​ക്കി

0 1,946

ന്യൂ​ഡ​ല്‍​ഹി: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ജൂ​ണ്‍ എ​ട്ടു​മു​ത​ല്‍ ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​മ്ബോ​ള്‍ വി​ഗ്ര​ഹ​ത്തി​ലോ, പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളി​ലോ തൊ​ടാ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കി​ല്ല. തീ​ര്‍​ത്ഥം എ​ന്നി​വ ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

ആ​രാ​ധ​നാ​ല​യ​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ലോ, പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളി​ലോ തൊ​ടാ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്ക​രു​ത്. സ​മൂ​ഹ പ്രാ​ര്‍​ത്ഥ​ന​യ്ക്ക് സ്വ​ന്തം പാ​യ​കൊ​ണ്ടു വ​ര​ണം. എ​ല്ലാ​വ​ര്‍​ക്കും ആ​യി ഒ​രു പാ​യ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ
പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.
മാ​സ്‌​കു​ക​ള്‍ ഇ​ല്ലാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്‌ഒ​രു​മി​ച്ച്‌ ആ​ള്‍​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്
ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്ബ് കൈ​യും കാ​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ക​ണം
ആ​രാ​ധ​നാ​ല​യം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ക​ഴു​കു​ക​യും, അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം
ആ​ര്‍​ക്കെ​ങ്കി​ലും ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ വ​ച്ച്‌ അ​സു​ഖ ബാ​ധി​ത​ര്‍ ആ​യാ​ല്‍, അ​വ​രെ പെ​ട്ടെ​ന്ന് ഒ​രു മു​റി​യി​ലേ​ക്ക് മാ​റ്റ​ണം. ഡോ​ക്ട​റെ വി​ളി​ച്ച്‌ വ​രു​ത്തി പ​രി​ശോ​ധി​പ്പി​ക്ക​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഉ​ട​ന്‍ ആ​രാ​ധ​നാ​ല​യം അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
65 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രും, 10 വ​യ​സ്സി​ന് താ​ഴെ ഉ​ള്ള​വ​രും, ഗ​ര്‍​ഭി​ണി​ക​ളും, മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണം. ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് വ​ര​രു​ത്.
പാ​ദ​ര​ക്ഷ​ക​ള്‍ ക​ഴി​വ​തും വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ന്നെ വ​യ്ക്ക​ണം. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക​മാ​യാ​ണ് വ​യ്‌​ക്കേ​ണ്ട​ത്. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ച്‌ പാ​ദ​ര​ക്ഷ​ക​ള്‍ വ​യ്ക്കാം.
ക്യു​വി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. ആ​റ​ടി അ​ക​ലം ഉ​ണ്ടാ​ക​ണം
ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്ത് ഉ​ള്ള ക​ട​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം
ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​ന്‍ പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം
‌വ​ലി​യ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്ക​രു​ത്.
പ​രാ​മാ​വ​ധി റെ​ക്കോ​ര്‍​ഡ് ചെ​യ്ത ആ​ത്മീ​യ ഗാ​ന​ങ്ങ​ളും, വാ​ദ്യ​മേ​ള​ങ്ങ​ളും ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ത​ത്സ​മ​യ ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്ക​രു​ത്.

You might also like
Comments
Loading...