രാജ്യത്ത് രോഗം സ്ഥിരീകരിച്ചതില്‍ 80 ശതമാനം ആളുകൾക്കും രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം

0 796

ന്യുഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിച്ചവരിൽ 80 ശതമാനം രോഗികൾക്കും രോഗലക്ഷണമില്ലാത്തവർ ആയിരുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതും ഈ രോഗികളിൽ ചിലര്‍ മാത്രം നേരിയ തോതില്‍ മാത്രം രോഗ ലക്ഷണം കാണിക്കുന്നവരാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു. കോവിഡ് രോഗകേന്ദ്രങ്ങളായി തുടരുന്ന സ്ഥലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. ഇതേ തുടർന്ന്, മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി. 17,265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1553 കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 2546 പേർക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...